Only weeks are remaining for the ISL new season to begin. Kerala blasters will definitely win, reports says.
ഐഎസ്എല്‍ നാലാം സീസണ്‍ തുടങ്ങാൻ ഇനി ആഴ്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത്. നവംബർ 17നാണ് കിക്കോഫ്. കഴിഞ്ഞ മൂന്ന് സീസണുകളില്‍ രണ്ട് സീസണിലും ഫൈനല്‍ വരെയെത്തിയ ടീമാണ് ബ്ലാസ്റ്റേഴ്സ്. മൂന്നാം തവണ ഫൈനലില്‍ ഷൂട്ടൌട്ടില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയോട് തോറ്റ് തലനാരിഴക്കാണ് ബ്ലാസ്റ്റേഴ്സിന് കിരീടം നഷ്ടമായത്. അന്ന് നഷ്ടമായ ആ കിരീടം ഇത്തവണ തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്സ്. ഒപ്പം ആരാധകരും ഉണ്ട്. ഇത്തവണ ഐഎസ്എല്ലിലെ മികച്ച ആക്രമണനിരയാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. യൂറോപ്യന്‍ ഫുട്‌ബോളിലെ ഗോളടിവീരനായിരുന്ന മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ട്രൈക്കര്‍ ദിമിതര്‍ ബെര്‍ബറ്റോവിന്റെ വരവ് ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്.
ഒപ്പം ഇയാൻ ഹ്യൂം ബ്ലാസ്റ്റേഴ്സ് നിരയില്‍ തിരിച്ചെത്തിയിട്ടുമുണ്ട്. മികച്ച ഇന്ത്യന്‍ താരങ്ങളുടെ അഭാവം കഴിഞ്ഞ മൂന്നു സീസണുകളിലും ബ്ലാസ്‌റ്റേഴ്‌സിന് അല്‍പ്പം തിരിച്ചടിയായിരുന്നു. ഇത്തവണ ഈ കുറവ് നികത്താന്‍ മഞ്ഞപ്പടയ്ക്കായിട്ടുണ്ട്.